Your Image Description Your Image Description

ചെന്നൈ: കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നര വയസുകാരൻ പുനീത് കുമാറാണ് കൊല്ലപ്പെട്ടത്. കീഴ്പ്പാക്കം സ്വദേശി ദിവ്യ (31) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ നാലര വയസുള്ള മൂത്ത മകൻ ലക്ഷ്മൺ കുമാർ പരിക്കേറ്റ് ചികിത്സയിലാണ്.

പെരുംകുലത്തൂർ സ്വദേശിയായ രാംകുമാറാണ് ദിവ്യയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ദിവ്യ കീഴ്പ്പാക്കത്തുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ ഭർത്താവുമായി വീണ്ടും തർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു.വീട്ടിലെത്തിയ ബന്ധുക്കൾ വിളിച്ചിട്ടും ദിവ്യ മറുപടി നൽകാതിരുന്നതോടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ശുചിമുറിയിൽ ​യുവതിയേയും രണ്ട് മക്കളെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ദിവ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *