Your Image Description Your Image Description

കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറബിക് ഭാഷയിലെ രാമായണവും മഹാഭാരതവും സമ്മാനിച്ച് അബ്ദുള്ള അൽ ബറൗണും അബ്ദുൾ ലത്തീഫ് അൽ നെസെഫും. അബ്ദുള്ള അൽ ബറൗൺ ആണ് രാമായണവും മഹാഭാരതവും അറബിക് ഭാഷയിലേക്ക് തർജ്ജമ ചെയ്തത്. കുവൈറ്റിലെ പ്രമുഖ പ്രസാധകനായ അബ്ദുൾ ലത്തീഫ് ആണ് അറബി ഭാഷയിലെ രാമായാണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രസാധകൻ. ദ്വിദിന സന്ദർശനത്തിനായി കുവൈറ്റിലെത്തിയ മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ സമൂഹത്തിനൊപ്പം അബ്ദുള്ള അൽ ബറൗണും അബ്ദുൾ ലത്തീഫ് അൽ നെസെഫും ഉണ്ടായിരുന്നു.

നരേന്ദ്രമോദിയെ കാണാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും തർജമ ചെയ്ത കൃതികൾ അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും അബ്ദുൾ ലത്തീഫ് പ്രതികരിച്ചു. നരേന്ദ്രമോദി ഒപ്പുവച്ച പുസ്തകങ്ങൾ ഇപ്പോൾ തങ്ങളുടെ കൈവശമുണ്ടെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

അബ്ദുള്ള അൽ ബറൗൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവർ ചേർന്ന് ലോകത്തെ 30ഓളം പ്രസിദ്ധ കൃതികളും ഇതിഹാസങ്ങളുമാണ് അറബിക് ഭാഷയിലേക്ക് തർജമ ചെയ്തിട്ടുള്ളത്. രണ്ട് വർഷത്തോളം സമയമെടുത്താണ് മഹാഭാരതവും രാമായണവും തർജമ ചെയ്യാൻ സാധിച്ചതെന്ന് ട്രാൻസ്ലേറ്ററായ അബ്ദുള്ള അൽ ബറൗൺ പ്രതികരിച്ചിരുന്നു.

മഹാഭാരതവും രാമായണവും അറബിക് ഭാഷയിൽ പുറത്തിറക്കിയതിന് പിന്നിൽ പ്രവർത്തിച്ച രണ്ട് വ്യക്തികളെക്കുറിച്ചും നേരത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക നയതന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോ​ദി കുവൈറ്റിലെത്തിയത്. 43 വർഷത്തിനിടെ കുവൈറ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ കുവൈറ്റ് സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *