Your Image Description Your Image Description

മോസ്കോ: റഷ്യൻ നഗരമായ കസാനിൽ 9/11 മോഡൽ ആക്രമണവുമായി യുക്രൈൻ. ബഹുനില കെട്ടിടങ്ങളിൽ ഡ്രോൺ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കസാനിലെ ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലാണ് എട്ട് ഡ്രോണുകൾ ഇടിച്ചു കയറ്റിയത്. ആക്രമണം നടന്നെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു. സംഭവത്തിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ, താമസക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചുവെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ കസാൻ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും നിർത്തിവെച്ചു. അതേസമയം, കുർസ്ക് മേഖലയിലെ ആക്രമണത്തിൽ അഞ്ച് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‌വെള്ളിയാഴ്ചയും യുക്രൈൻ റഷ്യൻ ന​ഗരങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. കുർസ്ക് അതിർത്തി മേഖലയിൽ നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. നേരത്തെ കീവിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *