Your Image Description Your Image Description

ഗുജറാത്ത് : ഗുജറാത്തിലെ സൂറത്തില്‍ വന്‍ ബാങ്ക് കവർച്ച. കിം ക്രോസ് റോഡിന് സമീപമുളള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.

ബാങ്കിലെ നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ മുറിക്കുകയും അലാറം കേടുവരുത്തുകയും ചെയ്‌താണ്‌ മോഷ്ടാക്കള്‍ ബാങ്കിന്റെ അകത്ത് കടന്നത്.

തുടര്‍ന്ന് ബാങ്ക് നിലവറയിലെ ഭിത്തി തുരന്ന് ഉള്ളിലെത്തി 75 ലോക്കറുകളില്‍ ആറെണ്ണം തകര്‍ത്തു.ഇതിൽ നിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവർന്നു. ഭിത്തിയില്‍ രണ്ടടി വലിപ്പമുള്ള കുഴിയുണ്ടാക്കിയാണ് ഇവര്‍ ലോക്കര്‍ റൂമിലേക്ക് കടന്നത്.

ലോക്കര്‍ ഉടമകളെല്ലാം നിലവില്‍ പലയിടങ്ങളിലായതുകൊണ്ട് ഇവര്‍ വന്ന് പരിശോധിച്ച ശേഷമേ പൊലീസിന് ലോക്കറുകളിലെ നഷ്ടം എത്രയെന്ന് കണക്ക് നല്‍കാനാകൂ.ബാങ്കുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും മോഷണത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *