Your Image Description Your Image Description

ഫ്ലോറിഡ: ഹെയർ സ്റ്റൈൽ മാറ്റി ചുള്ളനായിരിക്കുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതാരാ? ട്രംപ് തന്നെ ആണോ? ലുക്ക് മാറ്റിയപ്പോൾ ട്രംപിനെ ആർക്കും മനസിലാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മുടി സൈഡിലേക്ക് ഒതുക്കിയ ട്രംപിന്റെ പഴയ രൂപം കണ്ടിട്ടുള്ളവർക്ക് പെട്ടെന്ന് കണ്ടാൽ മനസിലാകില്ല. ചിലർക്ക് പുതിയ ഹെയർസ്റ്റൈൽ ഇഷ്ടമായില്ലെന്നും കമന്റുകളുണ്ട്.

സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടുള്ള പഴയ ഹെയർസ്റ്റൈൽ മാറ്റിയ ട്രംപ്, കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റർനാഷണൽ ഗോൾഡ് ക്ലബ് എന്ന തന്റെ പ്രോപ്പർട്ടിയിൽ വെച്ചാണ് പുതിയ ലുക്കിൽ വന്നത്. തലമുടി നേരെ പിന്നിലേക്ക് ഒതുക്കി കൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് എത്തിയത്. പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ചാണെങ്കിൽ ഇപ്പോൾ വെളുത്ത മുടിയുള്ള ട്രംപിനെയാണ് കാണാനാകുക.

ഇൻസൈഡ് ചെയ്ത പാന്റ്സും വെള്ള ഷർട്ടും ധരിച്ചെത്തിയ ട്രംപ് തന്നെ കാണാൻ വേണ്ടി കാത്തുനിൽന്നവരെ അഭിസംബോധന ചെയ്ത് മടങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ തിരിച്ചും അതുപോലെ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *