മുംബൈ: മുംബൈയിൽ സമീപമുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. മുംബൈ മലാട് സ്വദേശിയായ 43 വയസുകാരനാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ.
കാണാതായ ഏഴ് വയസുകാരനായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വിനോദ സഞ്ചാരികളുമായി പോയ ഫെറി ബോട്ട് നാവിക സേനയുടെ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്.ബുധനാഴ്ച വൈകുന്നേരം നാലിന് ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റാ ഗുഹ സന്ദർശിക്കാൻ 110 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.യാത്രാബോട്ടിൽ നിയന്ത്രണം വിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം.