Home » Blog » kerala Mex » പുതിയ ക്യാമ്പെയിൻ അവതരിപ്പിച്ച് മാന്യവർ
IMG-20260302-WA0051

കൊച്ചി: മാന്യവർ മോഹേ “മേഡ് ഫോർ ഈച്ച് അദർ ” എന്ന പുതിയ ക്യാമ്പെയിൻ പ്രഖ്യാപിച്ചു. ഈ ക്യാമ്പെയിനിനായി അഭിനേതാക്കളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. സംഗീതാത്മകമായ അവതരണത്തിലൂടെ ആധുനിക ബന്ധങ്ങളുടെ വൈവിധ്യവും വികാരപരമായ അടുപ്പവും ക്യാമ്പെയിൻ അവതരിപ്പിക്കുന്നു.

വിവാഹ ഫാഷനെ വ്യക്തിത്വത്തിന്റെ പ്രകടനമായും പാരമ്പര്യത്തിന്റെ ആഘോഷമായും അവതരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങളും പരമ്പരാഗത ലഹങ്കകളും ഉൾപ്പെടുത്തിയുള്ള ശേഖരം കരകൗശല നൈപുണ്യവും സമകാലീന ഡിസൈനും മുൻനിരയിൽ എത്തിക്കുന്നതായും, പ്രീമിയം വിവാഹ വസ്ത്ര വിപണിയിൽ മന്യവർ മോഹെയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.