Your Image Description Your Image Description

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കുക എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കൊണ്ടു മാത്രം സാധിക്കില്ല എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ സഖ്യം എന്ന ചിന്തയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയതും ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലേക്കെത്തിയത്.1951-ലെ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ 2019-വരേയുള്ള ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ 11 തവണയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യു.പി.എയുമായിരുന്നു രാജ്യം ഭരിച്ചിരുന്നതെങ്കില്‍ 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി എത്തിയതോടെയാണ് അതിന് മാറ്റം വന്നു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എ.എ.പി, എസ്.പി, ഡി.എം.കെ, എന്‍.സി.പി, സി.പി.എം, സി.പി.ഐ, ആര്‍.എല്‍.ഡി, ശിവസേന(ഉദ്ദവ്), ജെ.എം.എം, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ആര്‍.എല്‍.ഡി, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്(പി.ജെ.ജോസഫ്), കേരള കോണ്‍ഗ്രസ്(ജോസ്.കെ മാണി)അപ്നാദള്‍(കൃഷ്ണ പട്ടേല്‍), എന്നിവരാണ് മുന്നണിയിൽ ഉള്ള പാർട്ടികൾ .

 

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.അധികാരത്തിൽ ഏറാൻ സാധിച്ചില്ലെങ്കിൽ പോലും പ്രകടനം കൊണ്ട് ശ്രദ്ധേയമായത് ഇന്ത്യ മുന്നണിയായിരുന്നു. 234 സീറ്റാണ് സഖ്യം നേടിയത്. വിവിധ ആശയങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ടു പോയിരുന്ന രാഷ്‌ട്രീയ പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുന്നതിൽ കോൺഗ്രസ് വിജയിച്ചു.ആകെയുള്ള 545 സീറ്റുകളിൽ പകുതിയിലേറെ സീറ്റുകൾ മറ്റു ദേശീയ- പ്രാദേശിക ഘടകകക്ഷികളുമായി പങ്കിടുന്ന കോൺഗ്രസ്, അതിന്റെ ചരിത്രത്തിലെ വലിയൊരു ജനാധിപത്യവൽക്കരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്.

 

മുൻ കാലങ്ങളിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് വിഭിന്നമായി തിരിച്ചു വരവിന്‍റെ വർഷമായിരുന്നു രാഹുൽ ഗാന്ധിയുടേത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ വിജയിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് ഉൾപ്പെട്ട ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഇൻഡ്യ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമായത്. 2019ൽ ഈ മേഖലയിലെ 179 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇത് ഇപ്രാവശ്യം 123 ആയി കുറഞ്ഞു. 99 സീറ്റുകളോടെ കോൺഗ്രസും നില മെച്ചപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയിൽ പതറി കോൺഗ്രസ് അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്നു വച്ച രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃപദം ഏറ്റെടുത്ത് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി.

 

Leave a Reply

Your email address will not be published. Required fields are marked *