Your Image Description Your Image Description

ബ്രസീലിയ: ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ.

നിലവിലെ പ്രസിഡൻ്റ് എഡ്‌നാൾഡോ റോഡ്രിഗസിന്റെ്റെ കാലവധി 2026 വരെയാണ്. അദ്ദേഹത്തിന്റെ്റെ പകരക്കാരനെ കണ്ടെത്തുന്ന സിബിഎഫ് തിരഞ്ഞെടുപ്പിലാണ് റൊണാൾഡോ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 1994,2002 ലോകകപ്പുകളിൽ ബ്രസീലിന് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് റൊണാൾഡോ.

CBF-ന്റെ പ്രസിഡന്റ്റ് സ്ഥാനാർത്ഥിയാകാൻ എന്നെ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് കാര്യങ്ങങ്ങളുണ്ട്. ബ്രസീൽ ദേശീയ ടീമിന് എല്ലായ്പ്പോഴും ഉണ്ടായിരുന്നതും ഇന്ന് മറ്റാർക്കും ഇല്ലാത്തതുമായ പെരുമയും ബഹുമാനവും വീണ്ടെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ റൊണാൾഡോ പറഞ്ഞു. സ്പ‌ാനിഷ് ക്ലബ്ബായ റയൽ വല്ലാഡോളിഡിലെ തന്റെ ഓഹരി വിൽക്കുമെന്നും റൊണാൾഡോ വ്യക്തമാക്കുകയുണ്ടായി. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിന് ഇതൊരു തടസ്സമാകില്ലെന്നും ക്ലബ്ബിലെ ഓഹരി ഉടൻ വിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *