Your Image Description Your Image Description

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ മിനി താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു.

ലേലത്തിൽ മുംബൈ താരം സിമ്രാൻ ഷെയ്ഖിനെ 1.9 കോടി രൂപയ്ക്കും വിൻഡീസ് ഓൾറൗണ്ടർ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്‌നാട്ടുകാരി ജി.കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തു.

അതേസമയം ഇന്ത്യയുടെ പൂനം യാദവിനേയും ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ ഹെതർ നൈറ്റിനേയും മിനി ലേലത്തിന്റെ ആദ്യ റൗണ്ടിൽ ആരും വിളിച്ചെടുത്തില്ല.

120 താരങ്ങളെയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത ജയന്റ്സ് എന്നീ ഫ്രഞ്ചൈസികളാണ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കുന്നത്.

50 ലക്ഷം മുതൽ 10 ലക്ഷം വരെയായിരുന്നു താരങ്ങളുടെ അടിസ്ഥാന വില.

Leave a Reply

Your email address will not be published. Required fields are marked *