Your Image Description Your Image Description

പാലക്കാട് പനയമ്പാടത്ത് വിദ്യാർത്ഥികളുടെ അപകട മരണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. പനയമ്പാടം മേഖലയിലെ റോഡ്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടർ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു വെന്നും മന്ത്രി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികൾക്കു നേരെ ലോറി ഇടിച്ചു കയറിയ അപകടം ദൗർഭാഗ്യകരമാണ് അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

ലോറികളിൽ സ്‌പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ തീരുമാനിച്ചതു പോലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിന്റെ കാരണം അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അമിത വേഗമാണോ അപകട കാരണമെന്നും ലോറി ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും” – ഗണേഷ് കുമാർ പറഞ്ഞു.

എന്തുകൊണ്ടാണ് അപകടമേഖലയിൽ ആവശ്യമായ നടപടിയെടുക്കാൻ വൈകിയതെന്ന കാര്യം ഉൾപ്പെടെ ഉദ്യോഗസ്‌ഥരാണ് പറയേണ്ടത്. മോട്ടർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. ട്രാൻസ്പോർട്ട് കമ്മിഷണർ സ്‌ഥലത്ത് പരിശോധന നടത്തും. അപകടം നടക്കുമ്പോൾ മാത്രമാണ് ഇത്തരം സ്‌ഥലങ്ങൾ ശ്രദ്ധിക്കുന്നത്. ഈ രീതി മാറി അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്. റോഡുകളിൽ പരിശോധന നടത്തി ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കാനുള്ള നടപടിയെടുക്കും. ട്രാഫിക് മുൻകരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *