Your Image Description Your Image Description

കോന്നി : കോന്നിയിൽ പേരതത്തകൾ വാഴ, പയർ കൃഷി നശിപ്പിച്ചു. മൂപ്പ് എത്തി വരുന്ന ഏത്തവാഴകുലകളിലെ കറുത്ത അരിയാണ് ഇവ തിന്നുന്നത്. ആദായം ഉള്ള മേൽ പടലയിലെ കായകൾ കൊത്തിയരിഞ്ഞു ഉള്ളിൽ ഉള്ള കറുത്ത അരിയാണ് തിന്നുന്നത്. കൂട്ടമായി പറന്നിറങ്ങുന്ന പേര തത്തകൾ കൊണ്ട് കോന്നി അരുവാപ്പുലം വകയാർ മേഖലയിലെ കർഷകരാണ് പ്രതിസന്ധിയിലായത്. പടക്കം പൊട്ടിച്ചാലോ പാട്ട കൊട്ടി ഒച്ച ഉണ്ടാക്കിയാലോ ഒന്നും ഇവ പറന്ന് പോകുന്നില്ല. വാഴ കച്ചിവെച്ചു കുലകൾ മറച്ചാലും ഉള്ളിലേക്ക് കയറി കായകൾ അരിഞ്ഞു കളയുന്നു. ഇത് മൂലം ഏത്തക്കുലകൾ മൂപ്പ് എത്തുന്നതിനു മുന്നേ വിപണിയിൽ എത്തിക്കേണ്ട അവസ്ഥയിൽ ആണ് കർഷകർ. ഏത്തക്കുല കൂടാതെ പയർ കൃഷിയിടങ്ങിൽ കൂട്ടമായി എത്തുന്ന പേരതത്തകൾ പയർ മണികൾ തിന്നു തീർക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *