Your Image Description Your Image Description

കോട്ടയം: ഹൗസ്‌ബോട്ടും മറ്റു ചെറു ബോട്ടുകും ഓടിക്കാന്‍ ആളെ കിട്ടുന്നില്ലെന്നു പരാതി. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ബോട്ട് ഡ്രൈവിങ്ങിനുള്ള ലൈസന്‍സ് എടുക്കാനുള്ള ചിലവ് വര്‍ധിച്ചതാണ് യുവാക്കളെ ഈ രംഗത്ത് നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തസ്തിക അനുസരിച്ച് 5,900 രൂപ മുതല്‍ 14,160 രൂപ വരെയാണു പരിശീലന ഫീസ്. ഇതോടൊപ്പം, കൊല്ലം നീണ്ടകരയിലുള്ള കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു മാസത്തെ പരിശീലന കാലയളവിലെ താമസ ചിലവിനു വന്‍ തുക മുടക്കേണ്ട അവസ്ഥയുണ്ട്.

ലാസ്‌കര്‍ തസ്തികയിലേക്കുള്ള ലൈസന്‍സിന് നാല് ദിവസത്തെ പരിശീലനത്തിന് 8000 രൂപയായിരുന്നു ഫീസ്.എന്നാല്‍, മൂന്നുമാസത്തെ പരിശീലനം കേന്ദ്രം നിര്‍ബന്ധമാക്കിയതോടെ ലൈസന്‍സ് ഫീസും താമസച്ചെലവും ചേര്‍ത്ത് 72,000 രൂപ നല്‍കണം.

തുക മുന്‍കൂറായി അടയ്ക്കുകയും വേണം. ഇതോടെ സാധാരണക്കാര്‍ പ്രസിസന്ധിയിലായി. തുറമുഖ വകുപ്പിന്റെ ഇന്‍ലാന്‍ഡ് വെസല്‍ നിയമം കേന്ദ്രം കര്‍ശനമാക്കിയതോടെയാണു പരിശീലന കാലയളവ് ദീര്‍ഘിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *