Your Image Description Your Image Description

ധനുഷുമായുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി നയൻതാര. ഡോക്യുമെന്‍ററിക്ക് വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ല. ധനുഷിന്റെ പ്രശ്‌നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര.

മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര നേരത്തേയും രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു.

ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘നയൻതാര:ബിയോണ്ട് ദ് ഫെയറിടെയ്‌ൽ’ എന്ന ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. നടിക്കും ഭർത്താവിനും എതിരെ ധനുഷ് നേരത്തേ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ട്രെയിലറിൽ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണു നടനും നയൻതാരയും തമ്മിലുള്ള പോരിനു തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *