Your Image Description Your Image Description

തിരുവനന്തപുരം : സിപിഐഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് ചിന്ത ജെറോം.

ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടി വക്രീകരിച്ചു. സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു.

കൊല്ലം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വേദിയിൽ തവിട്ടു നിറത്തിൽ വിതരണം ചെയ്ത കുപ്പികളിൽ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *