Home » Blog » kerala Mex » ടൈറ്റൻ സ്‌മാർട്ട് ‘സെലെസ്റ്റർ 2.0’ സ്‌മാർട്ട് വാച്ച് പുറത്തിറക്കി
Celestor 2.0 KV- 2x1 updated

കൊച്ചി: ടൈറ്റൻ സ്‌മാർട്ട് ഹൈ-പെർഫോമൻസ് ഡ്യുവൽ ബാൻഡ് ജിപിഎസ് സ്‌മാർട്ട് വാച്ചായ സെലെസ്റ്റർ 2.0 പുറത്തിറക്കി. ദൈനംദിന പരിശീലനത്തിന്‍റെ നിലവാരം ഉയർത്തുന്ന അത്യാധുനിക മെട്രിക്‌സുകളാണ് ഈ സ്‌മാർട്ട് വാച്ചിന്‍റെ പ്രധാന ആകർഷണം. ഹൃദയമിടിപ്പ് സോണുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം, ട്രെയിനിംഗ് ലോഡ്, റെഡിനസ് സ്‌കോർ എന്നിവ ഉപയോക്താക്കളെ അമിത അധ്വാനം ഒഴിവാക്കി കൃത്യമായ തീവ്രതയോടെ പരിശീലിക്കാനും സ്ഥിരത കൈവരിക്കാനും സഹായിക്കുന്നു 5എടിഎം വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുണ്ട് സെലെസ്റ്റർ 2.0 വാച്ചിന്. ഇതിലെ സ്വിമ്മിംഗ് ഹാർട്ട് റേറ്റ് ട്രാക്കിംഗ്, സ്വോള്‍ഫ് സ്കോർ, ഓട്ടോമാറ്റിക് സ്ട്രോക്ക് ഡിറ്റക്ഷൻ എന്നിവ കായിക പ്രകടനവും സാങ്കേതികതയും വിശകലനം ചെയ്യാൻ സഹായിക്കുന്നു. ഇത് മികച്ച രീതിയിൽ പരിശീലിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഉയർന്ന നിലവാരമുള്ള അലുമിനിയം ബോഡി, ഡ്യുവൽ കളർ ക്രൗൺ, ഹൈബ്രിഡ് നൈലോൺ, സിലിക്കൺ സ്ട്രാപ്പ് എന്നിവ ഇതിന് പ്രീമിയം ലുക്കും ഈടും നൽകുന്നു.

സെലെസ്റ്റർ 2.0-ൽ, അതികൃത്യമായ ലൊക്കേഷൻ ട്രാക്കിംഗിനായി എൽ1, എൽ5 സാറ്റലൈറ്റ് ബാൻഡ് ലോക്കിംഗ് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ഓഫ്‌ലൈൻ മാപ്പുകൾ, തടസ്സമില്ലാത്ത നാവിഗേഷനായി ഡൗൺലോഡ് ചെയ്യാവുന്ന കോഴ്‌സുകൾ, തത്സമയ ഔട്ട്‌ഡോർ വിവരങ്ങൾ നൽകാനായി എബിസി (ആൾട്ടിമീറ്റർ, ബാരോമീറ്റർ, കോമ്പസ്) സെൻസറുകൾ എന്നിവയും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

Celestor 2.0 KV- 2×1

ടൈറ്റന്‍റെ ആക്റ്റീവ് ഇന്‍റലിജൻസ് സംവിധാനമായ ടൈറ്റൻ ക്യൂ സെലെസ്റ്റർ 2.0-നെ കൂടുതൽ സ്‌മാർട്ടാക്കുന്നു. വാച്ചിൽ നേരിട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും ഇത് സഹായിക്കും. ടൈറ്റൻ ക്യൂ ആപ്പ് വഴി ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. ഓഫ്‌ലൈൻ മ്യൂസിക് സ്റ്റോറേജ്, വയർലെസ് ഇയർഫോൺ സപ്പോർട്ട് എന്നിവ സ്‌മാർട്ട് ഫോൺ ഇല്ലാതെ തന്നെ വ്യായാമം ചെയ്യുന്നത് ആസ്വദിക്കാൻ സഹായിക്കുന്നു. അത്‌ലറ്റുകൾക്കായി പ്രത്യേകം സജ്ജീകരിച്ച ‘ട്രയാത്ത്‌ലോൺ മോഡ്’ വഴി സ്വിമ്മിംഗ്, സൈക്ലിംഗ്, റണ്ണിംഗ് എന്നിവ ഒരൊറ്റ സെഷനിൽ തന്നെ ട്രാക്ക് ചെയ്യാം.

11,499 രൂപയാണ് ടൈറ്റൻ സ്‌മാർട്ട് സെലെസ്റ്റർ 2.0-ന്‍റെ വില. ടൈറ്റൻ വേൾഡ്, ഹീലിയോസ്, ഫാസ്റ്റ്‌ട്രാക്ക് സ്റ്റോറുകൾ, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മൊബൈൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് എന്നിവയിലൂടെയും www.titan.co.in എന്ന വെബ്‌സൈറ്റിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഈ വാച്ച് ലഭ്യമാകും.

ആളുകൾ എങ്ങനെ പരിശീലിക്കുന്നു, പ്രകടനം നടത്തുന്നു, മുന്നേറുന്നു എന്നതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് ടൈറ്റൻ സ്‌മാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടൈറ്റൻ സ്‌മാർട്ട് വാച്ച് ഡിവിഷൻ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ ശ്രീനിവാസൻ കെ. പറഞ്ഞു. പരിഷ്‌കരിച്ച രൂപകൽപ്പനയിലും നവീകരിച്ച ഹാർഡ്‌വെയറിലുമാണ് സെലെസ്റ്റർ 2.0 അവതരിപ്പിക്കുന്നത്. ആരോഗ്യ പ്രേമികൾക്കായി പ്രത്യേകം നിർമ്മിച്ച ഈ ഉത്‌പന്നം ഫിറ്റ്‌നസ് യാത്രകൾക്ക് യഥാർത്ഥ മൂല്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.