കൊച്ചി: രാജ്യത്തെ പദ്ധതി നടപ്പാക്കല്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെയുള്ള നൂതന സംവിധാനം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ. രാജ്യത്തെ വ്യാവസായിക മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന ഇന്‍റലിജന്‍റ് സംവിധാനമാണ് പ്രൊജക്റ്റ്സ് ടുഡെ. ടെണ്ടറുകള്‍, ഓര്‍ഡറുകള്‍, ബിഡ് ചെയ്ത തുക, ആളുകളുടെ വിവരങ്ങള്‍ തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായി മനസിലാക്കാനും വിശകലനം ചെയ്യാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
കൃത്യമായ വിവരങ്ങളുടെ പിന്‍ബലത്തോടെ നിലവിലെ സ്ഥിതി, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച സൂചനകളും സ്ഥാപനങ്ങള്‍ക്ക് നല്‍കും. 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രൊജക്റ്റ്സ് ടുഡെ നിലവില്‍ 50,000ലധികം പദ്ധതികള്‍ക്കാണ് സേവനം നല്‍കുന്നത്. ഓരോ മാസവും 1500ലധികം പുതിയ പദ്ധതികളും 10,000ത്തിലധികം ടെണ്ടറുകളും വിലയിരുത്തുന്നുണ്ട്. മാസം തോറും 1200ലധികം എല്‍വണ്‍/ഓര്‍ഡര്‍ അപ്ഡേറ്റുകളും ഇതുവഴി നല്‍കുന്നുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രൊജക്റ്റ്സ് ടുഡെയുടെ പ്രവര്‍ത്തനങ്ങളുടെ ഒരു നിര്‍ണായക ഘട്ടമാണ് ഈ ലോഞ്ച്. മികച്ച സമയക്രമത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് ആയതും വേഗത്തിലുമുള്ള നിര്‍വഹണത്തിലൂടെ കൂടുതല്‍ പദ്ധതികളും പങ്കാളിത്തങ്ങളും രാജ്യത്ത് സൃഷ്ടിക്കാന്‍ സാധിക്കും.
