Your Image Description Your Image Description

ഫെയ്ഞ്ചലിൽ കോട്ടയം ജില്ലയിൽ 24 മണിക്കൂറിൽ 124.5 മി.മീ മഴ ലഭിച്ചു. മഴക്കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു ജില്ലയ്ക്ക്.
> acvnews
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്.

ഞായറാഴ്ച കോട്ടയം നഗരത്തിനും പരിസരപ്രദേശത്തും അതിശക്‌തമായ മഴ ലഭിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ അതിശക്‌തമായ മഴ മൂന്നു മണിക്കൂർ നീണ്ടു നിന്നു. 183.8 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരത്തിൽ ഡിസംബർ മാസത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴക്കണക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *