Your Image Description Your Image Description

കൊച്ചി: പ്രതിവർഷം വെറും 59 രൂപ  മുതൽ ആരംഭിക്കുന്ന തങ്ങളുടെ പുതിയ ഡെങ്കി, മലേറിയ ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കിയതായി ഫോൺപേ അവരുടെ പ്ലാറ്റ്ഫോമിൽ അറിയിച്ചു. താങ്ങാനാവുന്ന വിലയുള്ള ഈ ഹെൽത്ത് കവറേജ് പ്ലാൻ, പ്രാണികൾ, വായു എന്നിവയിലൂടെ പകരുന്ന രോഗങ്ങളുടെ ചികിത്സാച്ചെലവുകൾക്കായി ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന വർഷം മുഴുവനും സാധുതയുള്ള,  സമഗ്രമായ ഒരു കവറേജ് ആണ്.

പ്രത്യേകിച്ചും ടയർ 2, ടയർ 3 നഗരങ്ങളിൽ ഉള്ള ഉപഭോക്താക്കൾ ഇത്തരം അസുഖങ്ങൾ മൂലമുണ്ടാകുന്ന അപ്രതീക്ഷിത ചികിത്സാ ചെലവുകളിൽ നിന്ന് വർഷം മുഴുവനും സാമ്പത്തികമായി പരിരക്ഷിക്കപ്പെടുന്നു എന്ന്  ഈ ഇൻഷുറൻസ് കവർ ഉറപ്പാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *