Your Image Description Your Image Description

തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ്.സുനില്‍ കുമാര്‍. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യാ​ല്‍ പൂ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കുമെന്ന് അദ്ദേഹം പറഞ്ഞു.

വി.​എ​സ്. സു​നി​ല്‍ കു​മാറിന്റെ പ്രതികരണം…

ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂര്‍ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകര്‍ഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളത്താണ്.

ഇ​പ്പോ​ഴ​ത്തെ കോ​ട​തി വി​ധി അ​നു​സ​രി​ച്ച് തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ച​ട​ങ്ങു​ക​ളും ആ​ന​യെ എ​ഴു​ന്ന​ളി​ച്ച് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ലോ​ക​പ്ര​സി​ദ്ധ​മാ​യ ആ​റാ​ട്ടു​പു​ഴ പൂ​രം ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും ഈ ​ഒ​റ്റ വി​ധി​കൊ​ണ്ട് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച് ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കും.

ഹൈ​ക്കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി ന​ട​ത്താ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *