Your Image Description Your Image Description

വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം​ ന​ട​ത്തി​യ പ്രതി അ​റ​സ്റ്റി​ല്‍. മു​ത്തി​പ്പാ​റ ആ​റ്റു​ക​ട്ട​യ്ക്കാ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​നു​മോ​നാ​ണ്(36) അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ബ​ദ്ം കേ​ട്ട് ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോൾ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടിരുന്നു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി നൽകി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത അന്വേഷിച്ച പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.തുടർന്ന് പ്ര​തി​യെ മു​ത്തി​പ്പാ​റ നി​ന്നും പി​ടി​കൂടി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *