Your Image Description Your Image Description

മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 21 വയസിനും 40 വയസിനും ഇടയിലുള്ളവരായിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

എംഎസ് വേഡ്, പവർ പോയിൻറ് എന്നിവ പോലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പരിജ്ഞാനും ഉണ്ടാകണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അറിഞ്ഞിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാനും എഴുതാനും കഴിയണം. അറബി ഭാഷയിൽ പരിജ്ഞാനമുള്ളവർക്ക് മുൻ​ഗണനയുണ്ട്.

റിപ്പോർട്ടുകൾ, കത്തുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ തയ്യാറാക്കുന്നത് അറിയണം. അപേക്ഷകർക്ക് കാലാവധിയുള്ള ഒമാൻ റെസിഡൻസ് വിസ ഉണ്ടാകണം. ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://docs.google.com/forms/d/e/1FAIpQLSf3ucSfx7AhV5kUr4W8afixGRdU4fz3kTv8wgNsSfK1LODmOg/viewform എന്ന ലിങ്ക് വഴി അപേക്ഷ അയയ്ക്കാം. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി 2024 നവംബർ 29. കൂടുതൽ വിവരങ്ങൾക്ക് https://www.indemb-oman.gov.in/ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *