Your Image Description Your Image Description

പത്തനംതിട്ട : ശബരിമലയിലെ പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട് സംഭവത്തിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിലേക്ക് നയിച്ച ഫോട്ടോഷൂട്ട് നടന്നതും പ്രചരിച്ചതും.

തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയെടുത്തത്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്.

സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും വലിയ വലിയ വിമര്‍ശവും പ്രതിഷേധവും ഉയരുകയും ചെയ്തിരുന്നു. ഉടൻതന്നെ റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദേശം

Leave a Reply

Your email address will not be published. Required fields are marked *