Your Image Description Your Image Description

പാലക്കാട് : പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്‌ദ് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതെ തുടർന്നാണ് തർക്കം ഉണ്ടായത്.

അധ്യക്ഷക്ക്‌ നേരെ പ്രതിഷേധം തുടർന്നപ്പോൾ പ്രതിരോധവുമായി എൻ ശിവരാജൻ നടുത്തളത്തിൽ ഇറങ്ങി. കോൺഗ്രസ് പ്രതിനിധി മൻസൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തർക്കം പരിഹരിക്കാൻ വന്ന മൻസൂറും ശിവരാജനും കയ്യാങ്കളിയുടെ വക്കിലെത്തി.

ലീഗ് കൗൺസിലർ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ശിവരാജൻ അടക്കമുള്ളവർ നടുത്തളത്തിലിറങ്ങിയത്. തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *