Your Image Description Your Image Description

പച്ച പപ്പായ നമ്മുടെ നാട്ടില്‍ കൂടുതലും ഉപയോഗിക്കുന്നത് കറികള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇവ ജ്യൂസ് അടിച്ചു കുടിക്കുന്നതു ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പച്ച പപ്പായയില്‍ അടങ്ങിയ പപ്പേന്‍ എന്ന എന്‍സൈമിന് ഔഷധഗുണങ്ങളുമുള്ളതാണ്.

ദഹനം

പച്ച പപ്പായയില്‍ അടങ്ങിയ പപ്പേന്‍ ദഹനം മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കും. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ മെച്ചപ്പെടുത്തും.

ശരീരഭാരം കുറയ്ക്കും

പച്ച പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് കൂടാതെ ഇവയില്‍ കലോറി കുറവാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനൊപ്പം അമിതമായി ഭക്ഷണം കഴുക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും.

കരളിന്‍റെ ആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് പച്ച പപ്പായ. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതില്‍ ഇവ കരളിനെ സഹായിക്കുന്നു. ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഫ്രീറാഡിക്കലുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാര

പച്ച പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തില്‍ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും പച്ച പപ്പായ മികച്ച ഭക്ഷണമാണ്.

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്നേഹ ചുംബനം ഒഴിവാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ

പ്രതിരോധ ശേഷി

ആന്റിഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് പച്ച പപ്പായ. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.

ചര്‍മ സംരക്ഷണം

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ചര്‍മത്തിലെ പിഗ്മെന്റെഷനും ചുളിവുകളും പാടുകളും അകറ്റി ചര്‍മം കൂടുതല്‍ യുവത്വമുള്ളതാക്കുന്നു.

ഹൃദയാരോഗ്യം

പച്ച പപ്പായയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും രക്തസമ്മര്‍ദം ക്രമീകരിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *