Your Image Description Your Image Description

തലശ്ശേരി: പുതിയതായി നിർമ്മിച്ച തലശ്ശേരി നഗര സഭാ കൗൺസിൽ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കാനിരിക്കെ,ഏറെ പ്രതീക്ഷകളോടെയാണ് തലശ്ശേരിക്കാർ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് കാതോർക്കുക.

158വർഷം പൂർത്തിയാക്കിയ,കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായ തലശ്ശേരിയുടെ ഓഫീസ് പ്രവർത്തനങ്ങൾ പഴയ കെട്ടിടത്തിൽ നിന്നും പുതിയതിലേക്ക് പ്രവേശിക്കുമ്പോൾ ചില ശുഭ സൂചനകൾ നൽകുന്നുണ്ട്.വർഷങ്ങളായി തലശ്ശേരി വികസന വേദിയടക്കമുള്ള സംഘടനകൾ ഉന്നയിച്ച് കൊണ്ടിരിക്കുന്ന നാല് പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് തലശ്ശേരിയെ കോർപ്പറേഷനാക്കി ഉയർത്തുക എന്നത്.

ഒരുപക്ഷേ,ഇതിന് വേണ്ടി തന്നെയാവണം, കൗൺസിലർമാർക്കി രിക്കാവുന്ന കസേരകളുടെ എണ്ണം പുതിയ കെട്ടിടത്തിൽ 75 എണ്ണമായി ഉയർത്തിയിട്ടുളളത് . അതിനാൽ തന്നെ,മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കുവാൻ തലശ്ശേരിയെ സ്നേഹിക്കുന്നവർ കാതോർത്തിരിക്കുകയാണ്.

നിലവിൽ വരാൻപോവുന്ന കോർപ്പറേഷനുകളിൽ ആദ്യ പരിഗണനതലശ്ശേരിക്ക് ആയിരിക്കുമെന്ന മുഖ്യ മന്ത്രിയുടെ പ്രഖ്യാപനത്തിനായി തലശ്ശേരിക്കാർ ആഗ്രഹിക്കുകയാണ്. അത് പോലെ ജനസംഖ്യാനുപാതികമായിദേശീയ തലത്തിൽ പാർലമെൻ്റ് മണ്ഡല സീറ്റുകളുടെ എണ്ണം 540-ൽ നിന്ന് 850 ആയി വർദ്ധിപ്പി ക്കുമെന്ന് പറഞ്ഞ് കേൾക്കുന്നുണ്ട്.അങ്ങനെ വരുമ്പോൾ കേരളത്തിലെ നിലവിലെ 20 സീറ്റുകൾ 30 ആയി വർദ്ധിക്കും.പുതിയ പത്ത് മണ്ഠലങ്ങളുടെ വർദ്ധനവ് കേരളത്തിലും ഉണ്ടാവും.

അങ്ങനെ വരുമ്പോൾ, ആ വിഷയത്തിലും ആദ്യ പരിഗണന തലശ്ശേരിക്ക് നൽകണം. കാരണം ,1951 മുതൽ 1977 വരെ പാർലമെൻ്റ് മണ്ഡല ആസ്ഥാനമായിരുന്ന സ്ഥലമായിരുന്നു തലശ്ശേരി ‘ഈ രണ്ട് പ്രഖ്യാപനം, ഇന്ന് നടക്കുന്ന മുനിസിപ്പൽ ഓഫീസിൻ്റെ പുതിയ കെട്ടിട ഉദ്ഘാടന വേളയിൽമുഖ്യമന്ത്രി നടത്തിയാൽ , തലശ്ശേരി എന്നചരിത്ര പട്ടണത്തോട് റെയിൽവേ ഉൾപ്പെടെ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ അവഗണന അവസാനിക്കുകയും ,കേരളത്തിൽ തന്നെ അറിയപ്പെടുന്ന വികസന നഗരമായി തലശ്ശേരി ഉയരുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *