Your Image Description Your Image Description

തലശ്ശേരി: പൈതൃകനഗരമായ തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് സമുച്ഛയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  ചെയ്യുമ്പോൾ, സംഭവ ബഹുലമായ 150 ലേറെ വർഷത്തെ പിൻചരിത്രമാണ് ഇതൾ വിരിയുന്നത്.  മലബാറിലെ ആദ്യനഗരസഭകളിലൊന്നായ തലശ്ശേരിക്ക് ആധുനീകവും കലാചാതുര്യവുമുള്ള കാര്യാലയമാണ് നഗരത്തിന് മുഖശ്രീ കുറിക്കുന്നത്.

എം.ജി.റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ്  7-5 കോടി ചിലവിൽ മൂന്ന് നില കെട്ടിട നിർമ്മിച്ചത്. നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ  നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സൗന്ദര്യവൽകരിക്കും. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ  റവന്യു വകുപ്പ് ഓഫിസും, സന്ദർശക മുറിയും പ്രവർത്തിക്കും. ഒന്നാം നിലയിൽ ചെയർമാൻ,  വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസ് മുറികളും  അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.

രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ്  സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്ത് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിട്ടുണ്ട്.-.1866  നവമ്പർ . ഒന്നിന്  നിലവിൽ വന്ന തലശ്ശേരി നഗരസഭയ്ക് 158 വയസ് പിന്നിട്ടു.

1866 ൽ തലശ്ശേരി നഗരസഭ നിലവിൽ വരുമ്പോൾ അന്നത്തെ ജില്ലാ കലക്ടർ ജി.എ. ബല്ലാർഡായിരുന്നു ആദ്യ പ്രസിഡണ്ട് 1885 ഏപ്രിൽ മുതൽ മുൻസിപ്പാൽ കൗൺസിൽ എന്ന പേരിലറിയപ്പെട്ടു. തലശ്ശേരി ബാറിലെ പ്രമുഖ യൂറോപ്യൻ അഭിഭാഷകനായ എ.എഫ്. ലമറൽ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായി. 12 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, 6 നോമിനേറ്റഡ് അംഗങ്ങളുമടങ്ങുന്നതാണ് കൗൺസിൽ. പൗരപ്രമുഖരും വലിയ നികുതി ദായകരുമായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. പൊലീസിൻ്റെ നിയന്ത്രണ ചുമതലയും നഗരസഭക്കായിരുന്നു നഗരത്തിലെ ചില്ലുകൂട്ടിലുള്ള 70 വഴിവിളക്കുകൾ കത്തിക്കുക നഗര ഭരണത്തിൻ്റെ പ്രധാന ചുമതലയായിരുന്നു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം 1922 ൽ തന്നെ നടപ്പിലാക്കിയ ആദ്യ നഗരസഭയാണിത്. ബ്രണ്ണൻ ഹൈസ്ക്കൂളും, ബ്രണ്ണൻ കോളജും 1919 വരെ നഗരസഭ നേരിട്ടാണ് നടത്തിയിരുന്നത്.

സംഭവ ബഹുലമായ ഭൂതകാലത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ നഗര സഭയുടെ നൂറ്റിയമ്പതാം പിറന്നാൾ ആഘോഷിച്ചത് 2017ലായിരുന്നു.ദക്ഷിണേന്ത്യൻ ശിൽപ്പകലയുടെ ആചാര്യനായി അറിയപ്പെടുന്ന ഡി.പി. റോയ് ചൗധരിയാണ് നഗരസഭാകാര്യാലയത്തിന് മുന്നിലുള്ള ഗാന്ധി ശിൽപ്പം നിർമ്മിച്ചത്. മികച്ച ഗാന്ധി ശിൽപ്പങ്ങളിലൊന്നായി ഇതിനെ കലാലോകം പരിഗണിച്ചുവരുന്നു.

1870 മുതൽ ചൂര്യായി കണാരൻ, കൊറ്റ്വത്ത് രാമുണ്ണി, കൊറ്റ്യത്ത് കൃഷ്ണൻ,ആർ.മുകുന്ദമല്ലർ, സി.പി.മമ്മുക്കേയി’ അഡ്വ: റാവു ബഹദൂർ കെ.കുഞ്ഞിരാമൻ നായർ ,അഡ്വ: പി.കുഞ്ഞി രാമൻ ,എം പി.കെ.മമ്മുസാഹിബ്, എൽ.വിയാഗോ, അഡ്വ: ടി.അബ്ദുൾ ഷുക്കൂർ സാഹിബ്, ലളിത ആർ.പ്രഭു, അഡ്വ.എ.വി.കെ.നായർ, അഡ്വ: കെ.ടി.ഹരീന്ദ്രനാഥ്, അഡ്വ.എം.എ.പി.മൂസ്സ 1 അഡ്വ.ടി.എൻ.സാവാൻ കുട്ടി, പി.കെ.ഉമ്മർ കുട്ടി, യു.എൻ.ചന്ദ്രൾ, അഡ്വ: ഒ.വി.അബ്ദുള്ള, അഡ്വ: കെ.ഗോപാലകൃഷ്ണൻ, എൻ.എ.മമ്മുഹാജി, ഇ.നാരായണൻ, സി.ടി.ഉമ്മർ കുട്ടി, പി.കെ.ആശ, അഡ്വ.എം.സി.മുഹമ്മദ് സലിം ,കെ.പി.രവീന്ദ്രൻ, ആമിന മാളിയേക്കൽ, കാരായി ചന്ദ്രശേഖരൻ, സി.കെ.രമേശൻ, ജമുനാ റാണി ടീച്ചർ എന്നിവരാണ് ഇന്നേവരെ നഗരഭരണം നയിച്ചവർ.

ചാലക്കര പുരുഷു

Leave a Reply

Your email address will not be published. Required fields are marked *