Your Image Description Your Image Description

കൊച്ചി: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ ലാസ്റ്റ്‌മൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സ്റ്റാളൊരുക്കി കെഫോണ്‍. ലാസ്റ്റ്‌മൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്ക് കെഫോണ്‍ ശൃംഖലയുടെ ഭാഗമാകുവാനും ഒപ്പം പൊതുജനങ്ങള്‍ക്ക് പുതിയ കണക്ഷനുകള്‍ക്കായി അപേക്ഷിക്കാനുള്ള സൗകര്യവും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കെഫോണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ  രജിസ്റ്റര്‍ ചെയ്യുവാനും ഇവിടെ സാധിക്കും. കെഫോണ്‍ സേവനങ്ങള്‍ നല്‍കുന്നതിനായി നിലവില്‍ കേരളത്തിലുടനീളമുള്ള 3000ന് മുകളില്‍ ഓപ്പറേറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കെഫോണിന്റെ ഭാഗമാകുവാന്‍ സാധിക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനമാണ് മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഭാഗമായി കെഫോണ്‍ ഒരുക്കുന്നത്.

ബ്രോഡ്ബാന്‍ഡ് ബിസിനസ് ലൈസന്‍സ് ഉടമകളായ ഏതൊരു ഓപ്പറേറ്റര്‍ക്കും കെഫോണിന്റെ പങ്കാളികളാകുവാന്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ കെഫോണിന്റെ ഭാഗമാകാന്‍ സാധിക്കും. ആകര്‍ഷകമായ ഇന്‍സെന്റീവുകള്‍, പ്രത്യേക പാര്‍ട്ണര്‍ സപ്പോര്‍ട്ട് ലൈന്‍, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, 14 ജില്ലകളിലുമുള്ള  ഡിസ്ട്രിക്ട് ഓഫിസുകള്‍, സംസ്ഥാനത്തുടനീളമുള്ള ഗവണ്‍മെന്റ് ഓഫീസുകളിലേക്കും, ബി.പി.എല്‍ കുടുംബങ്ങള്‍ക്കും കെഫോണ്‍ കണക്ഷന്‍ നല്‍കുവാനാവുള്ള അവസരം എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ കെഫോണിന്റെ ഭാഗമാകുന്നതോടെ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭ്യമാകും.

ആവശ്യക്കാര്‍ക്ക് പുതിയ കണക്ഷനുകള്‍ക്കായി അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്, സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചാലുടന്‍ തന്നെ കെഫോണ്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് ഉപഭോക്താവിന് കോള്‍ ലഭിക്കുകയും കണക്ഷന്‍ സ്ഥിരീകരിച്ച് പരമാവധി 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ കണക്ഷന്‍ നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം കെഫോണ്‍ കണക്ഷനായുമായുള്ള സംശയങ്ങള്‍ക്കും പരാതികളും അറിയിക്കുവാനുള്ള പ്രത്യേക സൗകര്യവും ഉണ്ടാകും.

നവംബര്‍ 21 മുതല്‍ 23 വരെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് ഇന്‍ഡസ്ട്രിയിലെ നവീന സാങ്കേതികവിദ്യകളും മാറ്റങ്ങളും നേരിട്ടറിയുവാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും. ഫെസ്റ്റിലെ സ്റ്റാള്‍ നമ്പര്‍ എ വണ്ണിലാണ് കെഫോണ്‍ സ്റ്റാള്‍ സജ്ജമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *