Your Image Description Your Image Description

എസ്.എം. എഫ് ദേശീയതലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി പതിനഞ്ചോളം കേരളേതര സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന എസ്.എം.എഫ് ലീഡേഴ്സ് കാരവൻ “മുഹല്ല ദർശൻ- 2024” പര്യടന സംഘം കോഴിക്കോട് നിന്ന് യാത്ര തിരിച്ചു. പൂക്കോട്ടൂർ മലബാർ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ കാരവൻ ഡയറക്ടർ സി. ടി. അബ്ദുൽ ഖാദർ തൃക്കരിപ്പൂരിന് ഫ്ലാഗ് കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പാണക്കാട് സയ്യിദ്അ ബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി.എം.എൽ.എ. പി.വി.അബ്ദുൽ വഹാബ്.എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നജീബ് കാന്തപുരം എം എൽ.എ, എൻ. ശംസുദ്ദീൻ.എം.എൽ.എ, കെ. റഹ്മത്തുല്ല എം.എൽ.എ, യു.എ. ലത്തീഫ് എംഎൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂകോട്ടൂർ, മൊയ്തീൻ ഫൈസി പുത്തനഴി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, സി.പി. ബാവ ഹാജി, സുബൈർ ഹുദവി, കുട്ടി ഹസ്സൻ ദാരിമി, നാസർ ഫൈസി കൂടത്തായി, സയ്യിദ് നാസർ ഹയ്യ് തങ്ങൾ, കെ.കെ.എസ്. തങ്ങൾ, എ.പി.പി. കുഞ്ഞഹമ്മദ് ചന്തേര, പി.എ. ജബ്ബാർ ഹാജി, ഹസ്സൻ സഖാഫി, സുലൈമാൻ ഹാജി, പി. വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ മഹല്ല് സംഗമങ്ങൾ നടത്തും. എസ്.എം.എഫിനെ പരിചയപ്പെടുത്തുകയും അതിന്റെ ആവശ്യകതയെ ഈ സംഗമങ്ങളിൽ ബോധ്യപ്പെടുത്തുകയും ചെയ്യും. ആദ്യപടിയായി കഴിഞ്ഞ മാർച്ചിൽ ബീഹാറിലെ കിഷൻകഞ്ച് ജില്ലയിലെ കൊച്ച ധാമൻ മേഖലയിലെ അഞ്ച് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഗ്രാമങ്ങളിൽ ഉലമ -ഉമറാക്കളെ ഉൾക്കൊള്ളിച്ച് സംഗമം നടത്തുകയും ഇവിടങ്ങളിലെ ഓരോ ഗ്രാമങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ‘മഹല്ല്’ എന്ന ആശയം കൃത്യമായി നൽകുകയും യുവാക്കൾ മുതൽ പ്രായമായവർ വരെയുള്ള ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് വ്യത്യസ്തമായ കർമ്മ പദ്ധതികൾ നൽകി നോർത്ത് ഇന്ത്യയിലെ ആദ്യ എസ്.എം.എഫ് മേഖലാ കമ്മിറ്റിക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

വിജയകരമായി നടക്കുന്ന ഈ പദ്ധതികൾ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘മുഹല്ല ദർശൻ 2024’ എന്ന പേരിൽ ദേശീയതലത്തിൽ എസ്.എം.എഫിന്റെ ലീഡേഴ്‌സ് ക്യാരവൻ നടത്തുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന, ഡൽഹി, ഉത്തരപ്രദേശ്, പഞ്ചാബ് രാജസ്ഥാൻ, ഹരിയാന മഹാരാഷ്ട്ര, ബംഗാൾ, ആസാം, ബീഹാർ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന സംഘം ജനുവരി 11 ന് ദാറുൽ ഹുദ റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന SMF നാഷണൽ കോൺഫറൻസിലേക്ക് പ്രതിനിധികളെ ക്ഷണിക്കും.

ലീഡേഴ്സ് കാരവന് നാഷണൽ സമിതി ചെയർമാൻ പി.സി ഇബ്രാഹിം ഹാജി വയനാട്, സി.ടി അബ്ദുൽഖാദർ തൃക്കരിപ്പൂർ ( ഡയരക്ടർ ), എന്നിവർ നയിക്കുന്ന പര്യടന സംഘത്തിൽ സ്റ്റേറ്റ് നേതാക്കളായ ബഷീർ കല്ലേപ്പാടം, വി.സി. ചേക്കുട്ടി ഹാജി എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര, സി.ഇ.ഒ വീരാൻ കുട്ടി മാസ്റ്റർ,സിദ്ധീഖ് നദ്‌വി ചേരൂർ, ഹുസൈൻ തങ്ങൾ, വി.പി.എം സുലൈമാൻ ഹാജി, എം .എ.എച്ച് മഹമൂദ് ഹാജി, എ .കെ.ആലിപ്പറമ്പ് തുടങ്ങിയവർ അംഗങ്ങളാണ്. എസ്.എം.എഫ് സംസ്ഥാന – ജില്ലാ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ സംഘത്തെ അനുഗമിക്കും. നവംബർ 22ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഡോ: ബഹാവുദ്ദീൻ നദ് വി കൂരിയാട്, യു.മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് തുടങ്ങിയ എസ്എംഎഫിന്റെ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. ഡിസംബർ നാലിന് ബീഹാറിലെ കിഷ ഗഞ്ചിൽ പര്യടനയാത്ര സമാപിക്കും.

സമാപന സമ്മേളനം

പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ.സുബൈർ ഹുദവി ചേകനൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, തുടങ്ങിയ നേതാക്കൾ സമാപന സമ്മേളനത്തിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *