Your Image Description Your Image Description

ഭിന്നശേഷിക്കാര്‍ക്കുള്ള അട്ടപ്പാടി ബ്ലോക്ക്തല യു.ഡി.ഐ.ഡി മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയായി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യു.ഡി.ഐ.ഡി (യുണീക്ക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്) ലഭിക്കാനുള്ള 300-ഓളം ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്കായാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

കോട്ടത്തറ പഞ്ചായത്ത് മണ്ഡപത്തില്‍ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 287 അപേക്ഷകള്‍ പരിഹരിച്ചു. 107 പേര്‍ക്ക് പുതിയ അപേക്ഷ നല്‍കാന്‍ സൗകര്യം ഒരുക്കി.

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്‍ മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ആശുപത്രികളില്‍നിന്നുള്ള 10 അംഗ മെഡിക്കല്‍ സംഘമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്. കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാളിസ്വാമി, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, കോട്ടത്തറ ട്രൈബല്‍ ആശുപത്രി, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *