Your Image Description Your Image Description

ഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത്ത് പരിധിവിട്ടതോടെ ഭരണകൂടം കർശന നിയന്ത്രണങ്ങളിലേക്ക്.രാജ്യ തലസ്ഥാനത്തെ പ്രൈമറി സ്‌കൂളുകൾ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു.

എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് കർശന നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *