Your Image Description Your Image Description

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പുദിനത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം.ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയില്‍ വഴി ബുധനാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നത്.ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് ഇ.​പി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

അതെ സമയം, കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്‍ ഡിസി ബുക്ക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. സ​മൂ​ഹ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കാ​നും ത​ന്‍റെ ക​ക്ഷി​യെ തേ​ജോ​വ​ധം ചെ​യ്യാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് ഡി​സി ബു​ക്‌​സ് വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *