Your Image Description Your Image Description

കൊച്ചി: അമൃത ആശുപത്രിയുടെ ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ രോഗികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ്  മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു.

ഐ.സി.എം.ആർ സഹകരണത്തോടെ   കേരളത്തിലും ആസാമിലും  നൽകിവരുന്ന ‘ടെലി-സ്ട്രോക് ‘ സേവനം നാഗാലാൻഡിലേക്കും അരുണാചൽ പ്രദേശിലേക്കും വ്യാപിപ്പിക്കും.

അപസ്‌മാരരോഗികളുടെ നിരീക്ഷണത്തിനും പരിചരണത്തിനുമായുള്ള  ‘ടെലി-എപിലെപ്സി’ പദ്ധതി  രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള അപസ്മാര രോഗികൾക്ക്  പ്രയോജനപ്പെടും.

ഗ്രാമീണ, ആദിവാസി മേഖലകളിലെ  ശ്വാസകോശ രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ടെലിമെഡിസിൻ കണക്റ്റിവിറ്റി വിപുലമാക്കും.

വായിലെ ക്യാൻസർ രോഗനിർണയത്തിനും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ ചികിത്സക്കും ടെലിമെഡിസിൻ പദ്ധതികൾ  പ്രഖ്യാപിച്ചു.

ഡോ. ഡി.എം. വാസുദേവൻ, പത്മശ്രീ ഡോ.ഡി.ഡി.സഗ്ദിയോ, ഡോ. ആനന്ദ് കുമാർ, ഡോ. സുബ്രഹ്മണ്യ അയ്യർ,  ഡോ.വിവേക് നമ്പ്യാർ, ഡോ. സിബി ഗോപിനാഥ്, ഡോ. എസ് രാഘവൻ,ഡോ. സഞ്ജീവ് വാസുദേവൻ, ഡോ.വിവേക് വർമ്മ, ഡോ.ടോണി എബ്രഹാം, ഡോ. നാരായണൻ വി, രജീഷ് എം.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *