Your Image Description Your Image Description

മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങി​ച്ച കേ​സി​ൽ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന് ക​ഠി​ന ത​ട​വിന് ശി​ക്ഷി​ച്ചു.മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റാ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ലെ മു​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന അ​നി​ൽ കു​മാ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.ഇയാൾക്ക് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷയും കോടതി വിധിച്ചു.

2015ൽ ​പു​ന്ന​ത്ത​ല സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പേ​രി​ലു​ള്ള ര​ണ്ട് ഏ​ക്ക​ർ 33 സെ​ന്‍റ് വ​സ്തു​വി​ന്‍റെ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​തി​ന് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ മ​ല​പ്പു​റം വി​ജി​ല​ൻ​സ് യൂ​ണി​റ്റാ​ണ് അ​നി​ല്‍ കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ആ​കെ ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ലക്ഷം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *