Your Image Description Your Image Description

തിരുവനന്തപുരം : എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ സന്തോഷമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ. രണ്ട് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് സസ്‌പെന്‍ഷനില്‍ ആയ സാഹചര്യം വ്യത്യസ്തമാണ്.

പ്രശാന്തിനോട് വിശദീകരണം ചോദിക്കാതെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് എന്ന ആരോപണത്തില്‍ വിശദീകരണം ചോദിക്കാനാണല്ലോ സസ്‌പെന്‍ഷന്‍ എന്ന മറുപടിയാണ് മേഴ്സിക്കുട്ടിയമ്മ നല്‍കിയത്.

മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മയുടെ പ്രതികരണം….

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ലി​ക്കേ​ണ്ട ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ഇ​തൊ​ന്നും ആ​ര്‍​ക്കും ബാ​ധ​ക​മ​ല്ലെ​ന്ന് വ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​യെ​ടു​ക്കാ​തെ മ​റ്റ് മാ​ര്‍​ഗ​മി​ല്ല.സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലാ​ണ്. അ​ത് ന​മ്മു​ടെ നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ്. എ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ക്കാ​നാ​ണ് സ​സ്‌​പെ​ന്‍​ഷൻ.

കേരളീയ സമൂഹത്തെ എങ്ങനെ വര്‍ഗീയമായി വിഭജിക്കാന്‍ കഴിയുമെന്ന ശ്രമത്തിലാണ് സംഘപരിവാറെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്യോഗസ്ഥന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഇതൊരു ഉദ്യോഗസ്ഥന്റെ മാത്രമായ പ്രശ്‌നമല്ല. സംഘപരിവാറിന്റെ കെണിയില്‍ മധ്യവര്‍ഗ്ഗം വീണു കൊടുക്കുന്നു. കേരളത്തിന്റെ മതസൗഹാര്‍ദം എങ്ങനെ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുകയാണ് സംഘപരിവാര്‍ ആ ശ്രമത്തെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിന്റെ സമൂഹത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *