Your Image Description Your Image Description

ഭുവനേശ്വർ: 19 കാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

ദസറ ആഘോഷത്തിനിടെ തന്റെ പിറന്നാൾ ആഘോഷിക്കാനായി കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയതായി അതിജീവിത പറഞ്ഞു. വിഡിയോ പകർത്തുന്നതിന് കഫേ ഉടമ കാമുകനെ സഹായിച്ചുവെന്നും ആരോപണമുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽനിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു.

സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. 2036 ഓടെ ഒഡീഷയെ സ്ത്രീകൾക്കു വേണ്ടിയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു കേസ് വെളിച്ചത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *