Your Image Description Your Image Description

മീററ്റ്: യു.പിയിലെ കാങ്കർഖേഡയിൽ പിതാവിന്റെ അശ്രദ്ധ കാരണം കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മൂന്ന് വയസുകാരി മരിച്ചു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്പിതാവിനെതിരെ പൊലീസ് കേസെടുത്തു, ഒക്ടോബർ 30നായിരുന്നു സംഭവം. സൈനികനായ കുട്ടിയുടെ പിതാവ് സുഹൃത്തിനൊപ്പം കുട്ടിയേയും കൂട്ടി പുറത്തേക്ക് പോയതായിരുന്നു. തുടർന്ന് പിതാവ് വാഹനത്തിൽ നിന്ന് ഇറങ്ങി വാഹനം പൂട്ടി പോയി. ഇതോടെ വാഹനത്തിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാറിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപ്രതിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *