Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കള്ളപ്പണമെത്തിയത് കോൺഗ്രസിനായിട്ടാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാലക്കാട്ടെ ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ എന്തോ മറയ്ക്കാനുള്ളതിനാലാണ് യു.ഡി.എഫ്. പ്രശ്നമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പൊലീസ് എല്ലായിടത്തും പരിശോധന നടത്താറുണ്ട്.

ഇതിന്റെ ഭാഗമായാണ് പാലക്കാടും പരിശോധന നടത്തിയത്. കോൺഗ്രസ് നേതാക്കളുടെ റൂമിൽ മാത്രമല്ല ഹോട്ടലിൽ താമസിച്ച സി.പി.എം. നേതാക്കളുടെ റൂമിലും പരിശോധന നടന്നെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *