Home » Blog » kerala Mex » ഉഷ്ണം അകറ്റാം: പോളിക്യാബിന്റെ പുതിയ സൈലെന്‍സിയോ മിനി എല്‍ഇഡി ബിഎല്‍ഡിസി ഫാന്‍ വിപണിയില്‍
IMG-20260218-WA0004

കൊച്ചി: വേനല്‍ക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാന്‍ ശ്രേണിയെ കൂടുതല്‍ വിപുലീകരിച്ച് പോളികാബ് സൈലെന്‍സിയോ മിനി എല്‍ഇഡി എന്ന ആധുനിക ബിഎല്‍ഡിസി സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ശബ്ദമില്ലാത്ത പ്രകടനം, വേഗത വ്യക്തമായി കാണിക്കുന്ന എട്ട് എല്‍ഇഡി ലൈറ്റുകള്‍, അലങ്കാര ബെല്ലോ ഡെക്കോ കവര്‍ എന്നിവയും ഇതിലുണ്ട്. ബെഡ്‌റൂം, ലോഞ്ച് തുടങ്ങി പുതു ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമതയും ആകര്‍ഷകമായ ഡിസൈനും ഒത്തൊരുമിച്ചതാണ് ഈ ഫാന്‍.

അത്യാധുനിക ബിഎല്‍ഡിസി സാങ്കേതികവിദ്യയും 100 ശതമാനം കോപ്പര്‍ വയറിംഗ് മോട്ടോറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈലെന്‍സിയോ മിനി എല്‍ഇഡി ദീര്‍ഘകാല ദൈര്‍ഘ്യവും സ്ഥിരതയാര്‍ന്ന പ്രകടനവും ഉറപ്പാക്കുന്നു. കൂടാതെ 50ശതമാനം വരെ വൈദ്യുതിയും ലാഭിക്കാം. സ്ലീക് റിമോട്ടോടു കൂടി എത്തുന്ന ഈ ഫാനില്‍ കൃത്യമായ എയര്‍ഫ്‌ലോ നിയന്ത്രണത്തിനായി 25 സ്പീഡ് സെറ്റിംഗുകള്‍, ഇളം കാറ്റിനായി ബ്രീസ് മോഡ്, വേഗത്തില്‍ കാറ്റ് നല്‍കുന്ന ബൂസ്റ്റ് പ്ലസ് പ്ലസ് മോഡ്, സ്ലീപ് മോഡ് എന്നിവയുമുണ്ട്. ഫോര്‍വേഡ്, റിവേഴ്‌സ് എന്നീ രണ്ട് മോഡുകള്‍ ഉള്ളതിനാല്‍ വേനലും ശീതകാലവും ഉള്‍പ്പടെ എല്ലാ കാലാവസ്ഥയിലും സൗകര്യപ്രദമായ വായുസഞ്ചാരം ഉറപ്പാക്കുന്നു.

മിനിമലിസ്റ്റിക് ഡിസൈനില്‍ ഒരുക്കിയിരിക്കുന്ന ഈ ഫാന്‍ കൊക്കോ ബ്രോണ്‍സ്, പാസ്റ്റല്‍ ഐവറി, മാറ്റ് സ്‌നോ വൈറ്റ്, ഹണി ഗോള്‍ഡ്, ടൈറ്റാനിയം ഗ്രേ, എവറസ്റ്റ് വൈറ്റ്, എര്‍ത്ത് ബ്രൗണ്‍, മാറ്റ് ഓണിക്‌സ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 7199 രൂപയാണ് വില. റീട്ടെയില്‍, ഇലക്ട്രിക്കല്‍ കടകളില്‍ ഫാന്‍ ലഭ്യമാണ്.