Your Image Description Your Image Description

പാലക്കാട് : കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

12 മുറികളിൽ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ വനിയുടെ മുറി പരിശോധിക്കാൻ നിയമമുണ്ട്. ഷാനിമോൾ ഉസ്മാൻ പരിശോധനയ്ക്ക് വിസമ്മതിച്ചതോടെ പരിശോധന നടത്തിയില്ല. വനിതാ പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയതെന്ന് എഎസ്പി കൂട്ടിച്ചേർത്തു.

അതെ സമയം, ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്.
പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. ഹോ​ട്ട​ലി​ൽ പ​ണം എ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *