Your Image Description Your Image Description

തൃശൂർ: കൊടകര കുഴൽപണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് തൃശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അപേക്ഷ നൽകി.ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനപ്രകാരമാണ് തുടരന്വേഷണം.അന്വേഷണ സംഘത്തെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊടകരയിൽ കവർന്നത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു വന്ന പണമാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽനിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *