Your Image Description Your Image Description

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ദി​വ്യ​ക്കു വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​നാ​ണ് ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക​സം​ഘ​ത്തി​നെ​തി​രേ നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​തി​ഭാ​ഗം ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യും കേ​സി​ൽ ക​ക്ഷി ചേ​രു​ന്നു​ണ്ട്.

ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീൻ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

ഇതേ തുടർന്ന് ക​ണ്ണൂ​ർ എ​ഡി​എം നവീൻ ബാബുവിനെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌  പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *