Your Image Description Your Image Description

കോട്ടയം: കേന്ദ്രസർക്കാർ വക്കഫ് ഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന ഇന്ത്യമുന്നണി മുനമ്പം നിവാസികളെ വഞ്ചിക്കുക ആണെന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളുടെ വസ്‌തുവിൻ്റെ റവന്യൂ രേഖ നൽകാൻ കേരളത്തിലെ ഇടതു-വലതു മുന്നണികൾ (ഇന്ത്യ മുന്നണി) ആത്മാർത്ഥത കാട്ടണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

മഹാത്മാ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിന് നേടി തന്ന സ്വാതന്ത്രവും, ജനാധിപത്യവും തുടർന്ന് വന്ന യുപിഎ സർക്കാരുകൾ ഒരു മതവിഭാഗത്തിൻ്റെ വോട്ട് ലക്ഷ്യമാക്കി വികലമായ വക്കഫ് നിയമം നടപ്പിലാക്കിയതു മൂലം കുടി ഇറക്ക് ഭീഷണി നേരിടുന വൈപ്പിൻ നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക എന്നവശ്യപ്പെട്ട് മുനമ്പം വേളങ്കണ്ണി മാതാപള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ മുട്ടിന്മേൽ നിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുത്തു. കോട്ടയം ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ: ബലുജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *