Your Image Description Your Image Description

തൃശൂർ : കൊടകര കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

ബിജെപി നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് കുഴൽപ്പണ കേസ് കൊണ്ട് പോകുന്നത്.പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *