Your Image Description Your Image Description

പാ​ല​ക്കാ​ട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി.നേതാവ് പത്മജാ വേണുഗോപാല്‍.

പ​ത്മ​ജ വേ​ണു​ഗോ​പാലിന്റെ പ്രതികരണം….

കെ.​സി​ക്ക് ആ​ല​പ്പു​ല​യി​ൽ മ​ത്സ​രി​ച്ച് ജ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യ​ത്. അ​ന്ന​ത്തെ ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണി​പ്പോ​ള്‍ പാ​ല​ക്കാ​ട് രാ​ഹു​ലി​നെ നി​ര്‍​ത്തി​യ​ത്. ഷാ​ഫി​യ്ക്ക് അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് മ​ന്ത്രി​യാ​കാ​ൻ ആ​യി​രു​ന്നു താ​ത്പ​ര്യം.

രാ​ഹു​ലി​നെ എ​ന്തി​നാ​ണ് പാ​ല​ക്കാ​ട്ട് കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു. സ്വ​ന്ത​മാ​യി ഒ​രു അ​ഭി​പ്രാ​യ​വും ഇ​ല്ലാ​ത്ത​യാ​ളാ​ണ് രാ​ഹു​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മാ​ത്രം വ​ള​ർ​ന്ന​യാ​ളാ​ണ്. രാ​ഹു​ൽ ജ​യി​ക്ക​ണ​മെ​ന്ന് മു​ര​ളി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

സ്വ​ന്തം അ​മ്മ​യെ മോ​ശ​മാ​യി പ​റ​ഞ്ഞ രാ​ഹു​ലി​നു വേ​ണ്ടി മു​ര​ളി​യ്ക്ക് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ പ​റ്റി​ല്ല. രാ​ഹു​ൽ ജ​യി​ക്ക​ണ​മെ​ന്ന് മു​ര​ളി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ന​ന്ദി​കെ​ട്ട കോ​ൺ​ഗ്ര​സു​കാ​ർ കാ​ര​ണ​മാ​ണ് അ​മ്മ നേ​ര​ത്തെ മ​രി​ച്ച​ത്.അ​മ്മ​യെ​യും പെ​ങ്ങ​ളെ​യും തി​രി​ച്ച​റി​യാ​ത്ത​യാ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ​ന്നും അ​തി​നാ​ൽ ജ​യി​പ്പി​ക്ക​രു​ത്.

ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ പാലക്കാട്ടുകാരനാണ്. കൃഷ്ണകുമാറിനെ 24 മണിക്കൂറും കല്‍പ്പാത്തിയിലും കാണാം. അവിടെയും കാണാം. ഇവിടെയും കാണാം. ടൗണിലും കാണാം. അങ്ങനൊരാള്‍ എം.എല്‍.എ. ആകുന്നതല്ലേ നമുക്ക് നല്ലത്. അല്ലാതെ പത്തനംതിട്ട അറിയിച്ച് അയാളൊക്കെ വരുമ്പോഴേക്ക് കാര്യങ്ങളൊക്കെ ഇവിടെ കഴിഞ്ഞിട്ടുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *