Your Image Description Your Image Description

പാലക്കാട് : ഭിന്നശേഷിവിഭാഗക്കാര്‍ക്കും വയോജനങ്ങള്‍ക്കുംവോട്ട്‌ ചെയ്യുന്നതിനായി ഇലക്ഷന്‍ കമ്മീഷന്റെ സക്ഷംആപ്പിലൂടെരജിസ്റ്റര്‍ചെയ്തുകൊണ്ട് പോളിങ് ബൂത്തില്‍വീല്‍ചെയര്‍ആവശ്യപ്പെടാം.

തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെയുംവയോജനങ്ങളുടെയും മുഴുവന്‍ പങ്കാളിത്തംഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച മൊബൈല്‍ആപ്പാണ്‌സക്ഷം-ഈസിഐ (saksham-ECI).

മൊബൈലിലെഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുംസക്ഷം-ഇസിഐ (saksham -ECI) ആപ്പ്ഡൗണ്‍ലോഡ്‌ചെയ്യാം. മൊബൈല്‍ നമ്പര്‍ഉപയോഗിച്ച്‌രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇലക്ഷന്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിസേവനങ്ങള്‍ ആവശ്യപ്പെടാം.
പോളിങ് ബൂത്ത്കണ്ടെത്തല്‍, സ്ഥാനാര്‍ത്ഥികളുടെവിവരങ്ങള്‍, വോട്ടര്‍മാരുടെവിവരങ്ങള്‍, വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ്ദിവസംവീല്‍ചെയര്‍സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, അത്യാവശ്യഘട്ടത്തില്‍

ഭിന്നശേഷിക്കാര്‍ക്ക്‌വോട്ട്‌ചെയ്യാനായിവാഹനസൗകര്യംഉള്‍പ്പെടെസാക്ഷംആപ്പിലൂടെഉറപ്പുവരുത്താം. സേവനങ്ങള്‍ക്കായി മുന്‍കൂട്ടി ആപ്പിലൂടെരജിസ്റ്റര്‍ചെയ്യണം. രജിസ്റ്റര്‍ചെയ്തവര്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമാണ്‌സേവനങ്ങള്‍ ഉറപ്പുവരുത്തുക. രജിസ്റ്റര്‍ചെയ്തവരെ നോഡല്‍ഓഫീസര്‍ ബന്ധപ്പെടുകയുംആവശ്യകതവിലയിരുത്തിസേവനങ്ങള്‍ ഉറപ്പുവരുത്തുകയുംചെയ്യും. ജില്ലാസാമൂഹ്യനീതിഓഫീസര്‍ക്കാണ് ഭിന്നശേഷിവോട്ടര്‍മാര്‍ക്കുള്ളസേവനം ഉറപ്പുവരുത്തുന്നതിനുള്ളചുമതല.

കാഴ്ച പരിമിതിഉള്ളവര്‍ക്ക്‌വോട്ടിങ്‌മെഷീനില്‍ ബ്രെയിന്‍ ലിപി രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിവിഭാഗക്കാര്‍ക്കും സ്വന്തംവീട്ടില്‍ നിന്നും വോട്ട്‌ചെയ്യാനുള്ള ഹോംവോട്ടിംഗ് അവസരവും ലഭിക്കും.

ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പാലക്കാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും താഴത്തെ നിലകളില്‍ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക റാമ്പും, വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും. ഭിന്നശേഷി വോട്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുംഅവരുടെ സമ്മതിദാനവകാശം സധൈര്യം വിനിയോഗിക്കണമെന്നും സക്ഷം മൊബൈല്‍ആപ്പ്‌ വഴി സേവനങ്ങള്‍ ഉറപ്പുവരുത്താമെന്നും ജില്ലാ തിരഞഞടുപ്പ്ദ്യാ ഉദ്യോഗസ്ഥ കൂടിയായ കളക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *