Your Image Description Your Image Description

ഡൽഹി : കെ ​റെ​യി​ൽ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. കെ ​റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് സ​ന്ന​ദ്ധ​മെ​ന്ന് മന്ത്രി അറിയിച്ചു.

കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ട്.ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി രേ​ഖ​യി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.സിൽവർലൈൻ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *