Your Image Description Your Image Description

തൃ​ശൂ​ർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ത​ന്‍റെ അ​റി​വോ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന തി​രൂ​ർ സ​തീ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ.

തിരൂര്‍ സതീശ് സി.പി.എമ്മിന്റെ വെറും ഉപകരണമാണെന്നും എല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​കെ​ജി സെ​ന്‍റ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​ണെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ ആരോപിച്ചു.

സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതുവഴി ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ്.

ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റാവുന്നതിനായി താൻ സതീശനെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഏറ്റവും ബ്രൂട്ടലായ ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയ ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട സ്ത്രീയാണ്. എന്താണ് എന്റെ അയോഗ്യത?

കു​ഴ​ൽ​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​വും സ​തീ​ഷ് ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. ഏ​ത് ന​മ്പ​റി​ൽ നി​ന്നാ​ണ് സ​തീ​ഷ് ത​ന്നെ വി​ളി​ച്ച​ത്. അ​തി​ന്‍റെ കോ​ൾ​ലി​സ്റ്റ് ഹാ​ജ​രാ​ക്ക​ണമെന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *