Your Image Description Your Image Description

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ അതിഥിത്തൊഴിലാളികൾക്കു നേരെ ഭീകരവാദികൾ വെടിയുതിർത്തതിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗന്ദേർബാൽ ജില്ലയിൽ ടണൽ നിർമാണസ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ഉത്തർ പ്രദേശിൽനിന്നുള്ള രണ്ട് തൊഴിലാളികൾക്കാണ് വെടിയേറ്റതെന്ന് പിന്നീട് പോലീസ് അറിയിച്ചു. സഹരൺപുർ സ്വദേശികളായ സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് വ്യാഴാഴ്ചത്തേത്. ഒക്ടോബർ 20-ന് ഭീകരവാദികൾ ഒരു ഡോക്‌ടർ ഉൾപ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളിൽ രണ്ടുപേർ ബിഹാറിൽനിന്നുള്ളവരായിരുന്നു. ശ്രീനഗറിലെ ജെ.വി.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ഡോക്‌ടർമാർ അറിയിച്ചു. ജൽ ശക്തി വകുപ്പിലെ ദിവസവേതനക്കാരായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഭീകരവാദികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *