Your Image Description Your Image Description

പത്തനംതിട്ട : മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജുഷയുടെ പ്രതികരണം….

കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകും.

കേസിൽ പ്രതിയായ പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടർ ഇത്തരത്തിലുള്ള മൊഴി നൽകിയത്. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ നവീൻ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താൻ സാധ്യതയില്ല. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *